Foot Ball Top News

ഇന്ന് അത്ലറ്റികോ മാഡ്രിഡ് റയൽ ബറ്റിസിനെ നേരിടും

October 31, 2021

ഇന്ന് അത്ലറ്റികോ മാഡ്രിഡ് റയൽ ബറ്റിസിനെ നേരിടും

ല ലീഗയിൽ ഇന്ന് ആവേശ മത്സരം. അത്ലറ്റികോ മാഡ്രിഡ് റയൽ ബാറ്റിസിനെ വരവേൽക്കും. റയൽ ബെറ്റിസ്‌ മികച്ച ഫോമിൽ നിൽക്കുന്നതിനാൽ സിമയോണിക്കും അനുയായികൾക്കും മികച്ച പ്രകടനം തന്നെ കാഴ്ച്ച വെക്കേണ്ടി വരും.

കഴിഞ്ഞ മത്സരത്തിൽ വാലെൻസിയെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ബെറ്റിസ്‌ കളത്തിൽ ഇറങ്ങുക. നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണ് ബെറ്റിസ്‌. അത്ലറ്റികോ ആകട്ടെ ആറാം സ്ഥാനത്തും. ഇരുവരും തമ്മിൽ വെറും 2 പോയിന്റ് വ്യത്യാസമേ ഉള്ളു. ആയതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരു കൂട്ടർക്കും സ്വീകാര്യം ആവുകയില്ല.

Leave a comment