Foot Ball Top News

ജൂനിയർ സിമയോണി തകർത്താടിയപ്പോൾ യുവന്റസിന് പരാജയം

October 31, 2021

ജൂനിയർ സിമയോണി തകർത്താടിയപ്പോൾ യുവന്റസിന് പരാജയം

അത്ലറ്റികോ മാഡ്രിഡ് മാനേജർ ഡിയാഗോ സിമയോണിയുടെ മൂത്ത മകൻ തകർത്താടിയ മത്സരത്തിൽ വെറോണ യുവന്റസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. വെറോണയുടെ രണ്ടു ഗോളുകളും നേടിയത് ജിയോവാനി സിമയോണി ആണ്. വെസ്റ്റൻ മാക്കേന്നി യുവന്റസിനായി ആശ്വസ ഗോളും കരസ്ഥമാക്കി.

മോശം തുടക്കത്തിന് ശേഷം തിരിച്ചു വരവിന്റെ പാതയിൽ എത്തിയ യുവന്റസിന് അപ്രതീക്ഷ ക്ഷതമായി ഈ തോൽവി. ഇതോടെ യുവന്റസ് ലീഗിൽ എട്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

Leave a comment