Foot Ball Top News

ലിവർപൂളിനെ സമനിലയിൽ തളച്ചു ബ്രൈട്ടൻ

October 30, 2021

ലിവർപൂളിനെ സമനിലയിൽ തളച്ചു ബ്രൈട്ടൻ

ബ്രൈട്ടന്റെ പോരാട്ട വീര്യത്തിന് മുമ്പിൽ ലിവർപൂൾ അടിയറവ് പറഞ്ഞു. രണ്ടു ഗോളിന് മുന്നിട്ട് നിന്ന ശേഷം ലിവർപൂളിന് സമനില വഴങ്ങേണ്ടി വന്നു. ലീഗിൽ രണ്ടാമതുള്ള ലിവർപൂളിന്, സമനിലയോടെ ചെല്സിയുമായുള്ള പോയിന്റ് വിത്യാസം മൂന്നായി ഉയരുകയും ചെയ്തു.

ലിവർപൂളിന്റെ ഇരു ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആയിരുന്നു. ഹെന്ഡേഴ്സൺ [4′], സാദിയോ മാനെ[24′] എന്നിവരാണ് അവർക്കായി വലചലിപ്പിച്ചവർ. എന്നാൽ ആദ്യ പകുതിയിൽ തന്നെ എനോക് മേപ്പുവിലൂടെ[41′] ബ്രൈട്ടൻ ഒരണ്ണം തിരിച്ചടിച്ചിരുന്നു. രണ്ടാം പകുതിയിൽ ആൻഫീൽഡിനെ ഞെട്ടിച്ചു കൊണ്ട് ടോസ്‌സാർഡ് [65′] അവർക്ക് സമനില ഗോളും നേടി കൊടുത്തു. ടോസ്‌സാർഡ് അടിച്ച ഒരു ഗോൾ ഓഫ്‌സൈഡ് മൂലം തഴയപ്പെടുകയും ഉണ്ടായി. ഈ മത്സരത്തിൽ ഒരു പോയിന്റ് ലഭിച്ചതിൽ ലിവർപൂളിന് ആശ്വസിക്കാം.

Leave a comment