Foot Ball Top News

വമ്പൻ ജയത്തോടെ ചെൽസിയുടെ കുതിപ്പ് തുടരുന്നു; 3 പോയ്ന്റ്റ് ലീഡോടെ ലീഗിൽ ഒന്നാമത്

October 30, 2021

വമ്പൻ ജയത്തോടെ ചെൽസിയുടെ കുതിപ്പ് തുടരുന്നു; 3 പോയ്ന്റ്റ് ലീഡോടെ ലീഗിൽ ഒന്നാമത്

സെയിന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂ കാസിലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെൽസി പരാജയപ്പെടുത്തി. റീസ് ജെയ്മിസിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് നീലപ്പട ഈ ജയം സ്വന്തമാക്കിയത്. കിട്ടിയ പെനാൽറ്റി മുതലാക്കി മൂന്നാമത്തെ ഗോൾ സ്വന്തമാക്കിയതാകട്ടെ ജോർജ്ജിഞ്ഞോയും.

ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് ചെൽസി 25 പോയിന്റുമായി ലീഗ് ലീഡ് ചെയ്യുന്നു. രണ്ടാമതുള്ള ലിവർപൂൾ സമനില വഴങ്ങിയതോടെ ഇരു ടീമുകളുമായുള്ള പോയിന്റ് വിത്യാസം 3 ഉയർത്താനും ചെൽസിക്ക് ആയി. എന്നാൽ ന്യൂ കാസിലിന്റെ നില കൂടുതൽ പരുങ്ങലിൽ ആയി. ലീഗിൽ കഴിഞ്ഞ 10 മത്സരങ്ങളിൽ ഒന്നിൽ പോലും അവർ വിജയിച്ചിട്ടില്ല. 4 പോയിന്റുമായി അവർ 19 ആം സ്ഥാനത്താണ്.

#premierleague #chelsea

Leave a comment