വിനിഷ്യസിന്റെ ചിറകിലേറി റയൽ മാഡ്രിഡ്; ജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു
നിർണായക മത്സരത്തിൽ റയൽ മാഡ്രിഡ് വിജയിച്ചു കയറി. ദുർബലരായ എൽച്ചേനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. റയലിന്റെ ഇരു ഗോളുകളും പിറന്നത് വിനീഷ്യസ് ജൂനിയറിന്റെ കാലിൽ നിന്നാണ്. പെറെ മില്ല ആതിഥേയർക്കായി ആശ്വാസ ഗോളും സ്വന്തമാക്കി. 63 ആം മിനുട്ടിൽ റൗൾ ഗുട്ടി ചുവപ്പ് കാർഡ് കണ്ടു വെളിയിൽ പോയത് എൽച്ചെയുടെ സാധ്യതകൾ മങ്ങാൻ ഇടയായി.
വിനീഷ്യസ് തന്റെ മിന്നും ഫോം തുടരുകയാണ്. 11 ലീഗ് മത്സരങ്ങളിൽ നിന്നായി അദ്ദേഹം 7 ഗോളുകൾ നേടി കഴിഞ്ഞിരിക്കുന്നു. കരിം ബെൻസീമയുടെ അഭാവം വിനീഷ്യസ് നികത്തിയ മത്സരം കൂടി ആയിരുന്നു ഇത്. ഏതായാലും എൽച്ചെ ഗ്രൗണ്ടിൽ ഈ സീസണിൽ വിജയിക്കുന്ന ആദ്യ ടീമായി റയൽ മാറി.
#laliga #realmadrid






































