Cricket cricket worldcup Cricket-International Top News

ഇന്ത്യയുടെ മുന്നേറ്റം തടഞ്ഞ് പാക്ക് പട

October 25, 2021

ഇന്ത്യയുടെ മുന്നേറ്റം തടഞ്ഞ് പാക്ക് പട

ബാബർ അസമും മുഹമ്മദ് റിസ്‌വാനും പുറത്താകാതെ നേടിയ അർധസെഞ്ചുറികളുടെ മികവിൽ, ദുബായിൽ നടന്ന ടി20 ലോകകപ്പ് പ്രചാരണ-ഉദ്ഘാടന മത്സരത്തിൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയം പൂർത്തിയാക്കി.152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ഓപ്പണർമാരേ തടയാന്‍ ആകും എന്ന് കളിയുടെ ഏതു നിമിഷത്തിലും ഇന്ത്യന്‍ ബോളര്‍മാര്‍ പ്രതീക്ഷ നല്‍കിയില്ല.

ടോസ് നേടിയ പാക്കിസ്ഥാന്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നേടി കൊണ്ട് ഷഹീന്‍ അഫ്രിദി മികച്ച പ്രകടനം ആണ് കാഴ്ച്ചവച്ചത്.അദ്ദേഹം തന്നെ ആണ് മത്സരത്തിലെ നായകനും.ഇന്ത്യന്‍ ബാറിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ രക്ഷക്ക് വേണ്ടി എത്തിയത് ക്യാപ്റ്റന്‍ കോഹ്ലിയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷബ് പന്തും ആയിരുന്നു.

Leave a comment