Cricket cricket worldcup Cricket-International Top News

സൂപ്പര്‍ സണ്‍‌ഡേ ; സൂപ്പര്‍ 12 ല്‍ ഇന്ത്യ പാക്ക് പോരാട്ടം

October 24, 2021

സൂപ്പര്‍ സണ്‍‌ഡേ ; സൂപ്പര്‍ 12 ല്‍ ഇന്ത്യ പാക്ക് പോരാട്ടം

പഴയ പ്രൌഡിയും വീര്യവും നഷ്ട്ടപ്പെട്ടെങ്കിലും ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം ഇപ്പോഴും ലോക കായിക ഇനത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.നിലവില്‍ കോഹ്ലി നയിക്കുന്ന  ഇന്ത്യന്‍ ടീം പാക്കിസ്ഥാന്‍ ടീമിനെ വെച്ചു നോക്കുകയാണെങ്കില്‍  എത്രയോ മുകളില്‍ ആണ്.കൂടാതെ വേള്‍ഡ് കപ്പ്‌ മത്സരങ്ങളില്‍ ഇന്ത്യയുടെ റെക്കോര്‍ഡ്‌ മുന്‍ തൂക്കം കണക്കില്‍ എടുക്കുകയാണെങ്കില്‍ പാക്കിസ്ഥാന് സാധ്യത കല്പിക്കുന്നത് തന്നെ പ്രയാസം ആണ്.

 

2011 ഏകദിന ലോകകപ്പ് സെമിഫൈനൽ മുതൽ, ഈ ഇരുടീമുകളും തമ്മിലുള്ള അഞ്ച് ലോകകപ്പ് മത്സരങ്ങൾ യഥാക്രമം എട്ട് വിക്കറ്റ്, ഏഴ് വിക്കറ്റ്, 76 റൺസ്, ആറ് വിക്കറ്റ്, 89 റൺസ് എന്നിങ്ങനെ സമഗ്രമായ ഇന്ത്യൻ വിജയങ്ങൾക്ക് ആണ് സാക്ഷ്യം വഹിച്ചത്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment