വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ശ്രീലങ്ക
മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക തുടക്കത്തിലെ പ്രതിസന്ധികളെ മറികടന്ന് അനുഭവപരിചയമില്ലാത്ത നമീബിയയെ ഏഴ് വിക്കറ്റുകൾക്ക് കീഴടക്കി.പരിചയസമ്പന്നരല്ലാത്ത നമീബിയൻ നിരയേ ബാറ്റിംഗിന് ക്ഷണിച്ച ശേഷം ശ്രീലങ്കൻ ബൗളർമാർ അവരെ 96 റണ്‍സിനു എറിഞ്ഞിട്ടു.ശ്രീലങ്ക 6.3 ഓവറുകൾ ശേഷിക്കെ ലക്ഷ്യം മറികടക്കുകയും ചെയ്തു.
വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടെങ്കിലും പവർപ്ലേ ഓവറുകൾക്കുള്ളിൽ പാത്തു നിസ്സങ്ക (5), കുസൽ പെറ (11), സ്ഫോടനാത്മക ദിനേശ് ചന്ദിമൽ (5) എന്നിവരെ പുറത്താക്കാന്‍ കഴിഞ്ഞതില്‍ നമിബിയന്‍ കളിക്കാര്‍ ഭാവി ക്രിക്കറ്റില്‍ അവരുടെ വരവ് അറിയിച്ചു.എന്നിരുന്നാലും, അവിഷ്ക ഫെർണാണ്ടോയും (30) ഭാനുക രാജപക്സെയും (42) ശേഷിക്കുന്ന റണ്‍സ് നേടികൊണ്ട് അവരെ വിജയത്തിലേക്ക് നയിച്ചു.25 റണ്‍സ് നല്കി കൊണ്ട് മൂന്നു വിക്കറ്റ് നേടിയ ശ്രീലങ്കന്‍ താരം മഹേഷ് തീക്ഷണയാണ് മത്സരത്തിലെ നായകന്.






































