Cricket cricket worldcup Cricket-International Top News

ബംഗ്ലാദേശിനു സ്കോട്ട്ലാന്‍ഡ്‌ ഷോക്ക് !!!

October 18, 2021

ബംഗ്ലാദേശിനു സ്കോട്ട്ലാന്‍ഡ്‌ ഷോക്ക് !!!

തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്ന 31-കാരനായ ക്രിസ് ഗ്രീവ്സ് ബാറ്റും ബോളും കൊണ്ട് ഷോയിലെ താരം ആയപ്പോള്‍ ഐസിസി പുരുഷ ടി 20 ലോകകപ്പ് 2021 ലെ രണ്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ സ്കോട്ട്ലൻഡ് ആറ് റൺസിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു.12 ഓവറുകൾക്ക് ശേഷം 53/6 എന്ന നിലയില്‍ നിന്ന്  സ്കോട്ട്ലൻഡ് ശക്തമായി പൊരുതി, ഏഴാം വിക്കറ്റിൽ ക്രിസ് ഗ്രീവും മാർക്ക് വാട്ടും തമ്മിൽ 51 റൺസിന്റെ കൂട്ടുകെട്ടിന്റെ പിൻബലത്തിൽ ബംഗ്ലാദേശിന് 141 എന്ന വെല്ലുവിളി സ്കോട്ട്ലാന്‍ഡ്‌  ഉയർത്തി.

അപകടക്കാരികള്‍ ആയ മുഷ്ഫിക്കുര്‍ റഹീമിനെയും ഷകിബ് അല്‍ ഹസനെയും പുറത്താക്കി കൊണ്ട് വീണ്ടും ഗ്രീവ്സ് തന്‍റെ മികവ്‌ തെളിയിച്ചപ്പോള്‍ സ്കോട്ട്ലാണ്ടിനു മുന്നില്‍ ബംഗ്ലാ കടുവകള്‍ക്ക് അടിയറവ് പറയേണ്ടി വന്നു.

Leave a comment