ലിവർപൂളിനെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നവൻ
ലിവർപ്പൂൾ മധ്യനിരയ്ക്ക് അഭിമുഖമായി സിറ്റി യുടെ വലത് വിംഗിൽ മൂന്ന് മാൻസിറ്റി കളിക്കാർക്കിടയിൽ നിന്ന് പന്ത് സ്വീകരിക്കുന്ന മൊഹമ്മദ് സല പന്ത് കിട്ടുന്ന മൊമന്റിൽ ടേൺ ചെയ്യുന്നുണ്ട്. ടേണിനോടൊപ്പം ഫെയ്ന്റിനെ കൂടെ കൂട്ടുപിടിച്ച് ഹാഫ് സ്പേസിന്റെ ടോപ്പിലേക്ക് അയാൾ നടന്നുകയറുന്നത് തന്നെ ബാലൻസ് തെറ്റി വീഴുന്ന സിറ്റി കളിക്കാരനെ കാഴ്ചയിൽ അപഹാസ്യനാക്കിയാണ്.
ടേൺ പൂർത്തിയാക്കുമ്പോഴേക്കും മൂന്ന് സിറ്റി പ്ലെയേഴ്സും സീനിൽ നിന്ന് ഇറേസ് ചെയ്യപ്പെടുകയാണ്.
കാലുകൾക്കൊപ്പം കൂടുന്ന രണ്ട് മാൻസിറ്റി പ്രതിരോധ നിരക്കാരെ കൂടി കബളിപ്പിച്ച് എഡേഴ്സണെ പൂർണ്ണമായും കാഴ്ചക്കാരനാക്കി വല തുളച്ച് അടിച്ച് കയറ്റുന്ന പന്ത്, എഡേഴ്സൺ ആ പന്തിനെ തൊട്ടിരുന്നേൽ അയാൾ കൂടി പന്തിനൊപ്പം വലയിൽ കിടന്നേനേ എന്ന് തോന്നിപ്പിക്കുന്ന റേഞ്ചിലൊരു ഷോട്ട്..
That was ridiculous..!
something special…!
Oh yeah. He is destined to serve special things🔥
മോ സല അത്ര നേരം ഡിസിപ്ലിൻ ആയി കോമ്പാക്റ്റ് ചെയ്ത് നിൽക്കുന്ന മാൻ സിറ്റി ഡിഫൻസിനെ അറുത്ത് ചോര കുടിക്കുന്ന നിമിഷം.
ഗോളിയടക്കം ആറു പേരേയും നിയന്ത്രിച്ചത് മോ സല യായിരിക്കണം. ദ് പപ്പറ്റ് മാസ്റ്റർ.
ലിയോണൽ മെസ്സിയിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും കണ്ടെടുത്തിരുന്ന മാന്ത്രികത ദൈവം മൊഹമ്മദ് സലയിലേക്കും പകർന്ന് നൽകിയിരിക്കണം. അയാളും അവന്റെ പ്രിയ പുത്രനായിരിക്കണം.
ശൂന്യതയിൽ നിന്ന് മാന്ത്രികത വിളമ്പി മൊഹമ്മദ് സല യെന്നെ വിശ്വാസിയാക്കുന്നുണ്ട്. അയാളെ മാത്രം ഞാൻ വിശ്വസിച്ച് തുടങ്ങുന്നുണ്ട്. അവിശ്വാസികളൊരുപാട് ഇനിയും കാണുമായിരിക്കും. ബൂട്ട് ലേസ് മുറുക്കി സല അടുത്ത തവണ മൈതാനത്തിലേക്കിറങ്ങും വരെ മാത്രം ആയുസ്സ് സ്വന്തമായുള്ളവർ
Credit – Vivek Das