ഇംഗ്ലീഷ് ത്രില്ലെർ സമാസമം; മാസ്മരിക ഗോളുമായി സാലയും
ഇതിലും മികച്ച ഫുട്ബോൾ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. പ്രതിഭകൾ അഴിഞ്ഞാടിയ മത്സരത്തിൽ അതി മനോഹരമായ ഈരണ്ടു ഗോളുകൾ വീതം അടിച്ചു ലിവർപൂൾ – സിറ്റി മത്സരം സമനിലയിൽ അവസാനിച്ചു. ലിവർപൂളിനായി സാദിയോ മാനെ, മോ സാലഹ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഫോഡൻ, ഡി ബ്രൂയ്ന എന്നിവർ സിറ്റിക്കായി വലചലിപ്പിച്ചു.
Holy hell, what an assist.
HOLY HELL, WHAT A GOAL!!
Mo Salah🔥#LIVMCI #MoSalah #EPL pic.twitter.com/4iryCAyzTb— Yedu Kottakkal (@yedukottakkal) October 3, 2021
രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. സാലയുടെ അത്ഭുദകരമായ ഒരു റണ്ണും, മാനേയുടെ കണ്ണജിപ്പിക്കുന്ന ഫിനിഷുമാണ് ലിവർപൂളിന്റെ ആദ്യ ഗോളിൽ കലാശിച്ചത് [59′]. ജെസുസ് നടത്തിയ മറ്റൊരു മനോഹരമായ റൺ, ഫോഡൻ [69′]അതി മനോഹരമായി ഫിനിഷ് ചെയ്ത് സിറ്റിയെ മത്സരത്തിൽ തിരിച്ചു കൊണ്ട് വന്നു. പിന്നീട് ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുമായി വീണ്ടും സാലഹ് [76′], ആൻഫീൽഡിനെ കോരി തരിപ്പിച്ചു. നാല് സിറ്റി താരങ്ങളെ ഡ്രിബ്ബിൾ ചെയ്തു നേടിയ ഗോൾ എത്ര കണ്ടാലും മതി വരില്ല. പക്ഷെ സിറ്റി വിട്ടു കൊടുത്തില്ല. മനോഹരമായ ഒരു നീക്കവും, പിഴക്കാത്ത ഡി ബ്രൂയ്നയുടെ [81′]ഷോട്ടും മത്സരം സമനിലയിൽ എത്തിച്ചു.






































