അനായാസ ജയത്തോടെ ചെൽസി ലീഗിൽ ഒന്നാമത്
ചെൽസിയുടെ തുടർച്ചയായ പരാജയങ്ങൾക്ക് വിരാമം. നിർണായക മത്സരത്തിൽ അവർ സതാംപ്റ്റനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ 7 മത്സരങ്ങൾ പിന്നിട്ടപ്പോൾ അവർ 14 പോയിന്ററുമായി ലീഗിൽ മുന്നിലാണ്. ഇത് വരെ ഒരു വിജയം പോലും നേടാനാവാതെ സതാംപ്റ്റൺ അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലും.
കോർണർ കിക്കിൽ നിന്ന് കിട്ടിയ അവസരം മുതലെടുത്ത ഡിഫൻഡർ ചാലബോവ്[9′] ആണ് ചെൽസിക്കായി വല ചലിപ്പിച്ച ആദ്യ താരം. ജെയിംസ് വാർഡ് പ്രോവാസ് [61′] കിട്ടിയ പെനാൽറ്റി മുതലാക്കി ആതിഥേയർക്ക് സമനില ഗോൾ പിന്നീട് നൽകി. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മത്സരം ചെൽസി കൈപ്പിടിയിൽ ഒതുക്കി. ടിമോ വെർനെർ [84′], ബെൻ ചിൽവെൽ [89′]എന്നിവരുടെ ഗോളുകളിലൂടെ ചെൽസി മൂന്ന് പോയ്ന്റ്റ് ഉറപ്പിക്കുക ആയിരുന്നു.