European Football Foot Ball Top News

നാണം കെട്ട് ബാഴ്സലോണ; കോമന്റെ ശിരസിനായി മുറവിളി

September 30, 2021

നാണം കെട്ട് ബാഴ്സലോണ; കോമന്റെ ശിരസിനായി മുറവിളി

നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് ആയ ബെനെഫിക ബാഴ്‌സലോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. കളിച്ച രണ്ടു കളികളിലും പരാജയം അറിഞ്ഞ ബാഴ്സ പോയിന്റ് നിലയിൽ ഗ്രൂപ്പിൽ ഏറ്റവും അവസാനമാണ്. ബെനെഫിക ആകട്ടെ രണ്ടാമതായും നിൽക്കുന്നു. 1961 നു ശേഷം ആദ്യമായിട്ടാണ് ബെനെഫിക ബാഴ്‌സയെ പരാജയപെടുത്തുന്നത്.

ഡാർവിൻ ന്യൂനസിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് ബെനെഫിക്കയുടെ ഈ വമ്പൻ വിജയം. മൂന്നാം ഗോൾ നേടിയതാകട്ടെ റാഫ സിൽവയും. 87 ആം മിനുട്ടിൽ ബാഴ്സയുടെ എറിക് ഗാർസിയ ചുവപ്പ് കാർഡ് കണ്ടു പോവുകയും ചെയ്തു.

സമ്പൂർണ പരാജയമായിരുന്നു. ബാഴ്സ. ആകെ ഒരു ഷോട്ട് ആണ് ലക്ഷ്യത്തിലേക്ക് അവർ പായിച്ചത്. ഇതോടെ കോമനെ മാറ്റണം എന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമായി. അവസാന 5 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും ബാഴ്സ വിജയിച്ചിട്ടില്ല. അതിൽ 4 തോൽവിയും ഉൾപെടും.

Leave a comment