European Football Foot Ball Top News

കിയെസയുടെ ഗോളിൽ യുവന്റസ് – ചെൽസിക്ക് ഇത് ഗുണപാഠം

September 30, 2021

കിയെസയുടെ ഗോളിൽ യുവന്റസ് – ചെൽസിക്ക് ഇത് ഗുണപാഠം

നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസ് ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. യുവന്റസിന്റെ യുവ താരം ഫെഡറികോ കിയെസ ആണ് വിജയശില്പി. ജയത്തോടെ 6 പോയിന്റുമായി യുവ ഗ്രൂപ്പ് ലീഡും ചെയ്യുന്നു.

രണ്ടാം പകുതി തുടങ്ങി 10 സെക്കൻഡിൽ ഉള്ളിൽ ആയിരുന്നു കിയെസയുടെ ഗോൾ. ചില നിമിഷങ്ങളിലെ പാളിച്ചകൾ എത്ര വലുതാണെന്ന് ചെൽസിക്ക് മനസ്സിലായ ഗോൾ ആയിരുന്നു അത്. പക്ഷെ പിന്നീട് ഗോൾ കണ്ടെത്താനുള്ള ചെൽസിയുടെ ശ്രമങ്ങൾക്ക് യുവ പ്രതിരോധം ശക്തമായ കവചം ഒരുക്കി തിരിച്ചടി നൽകി.74 ശതമാനം ബോൾ കൈവശം വെച്ചിട്ടും 16 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചിട്ടും ചെൽസിക്ക് ഗോൾ കണ്ടെത്താൻ ആയില്ല.

ലുക്കാക്കു ഒരുക്കുന്ന സ്പേസ് ഉപയോഗിക്കാൻ ചെൽസിയുടെ മറ്റ് കളിക്കാർക്ക് പറ്റാത്തത് ടുക്കലിന് തലവേദന ആകും. മാത്രമല്ല ടുക്കലിന് ഇത് തുടർച്ചയായ രണ്ടാം പരാജയവുമാണ്. ഫോം ഔട്ട് ആയി നിൽക്കുന്ന യുവന്റസ് താര നിരക്ക് ഈ വിജയം പക്ഷെ ആത്മവിശ്വാസം നൽകും.

Leave a comment