മികവാർന്ന വിജയവുമായി ലിവർപൂൾ; ഫിർമിഞ്ഞോയും താളം കണ്ടെത്തിയിരിക്കുന്നു
പോർച്ചുഗലിൽ പോർട്ടോയെ പരാജയപ്പെടുത്താൻ ഒരു റേഞ്ച് വേണം. പക്ഷെ അഞ്ചു ഗോളുകൾക്കു വർഷിച്ചു വിജയിക്കാൻ ചിലപ്പോൾ ലിവർപൂളിന് മാത്രമേ സാധിക്കു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചു കയറിയത്. എന്നാൽ റോബർട്ടോ ഫിർമിഞ്ഞോ ഗോൾ ഷീറ്റിൽ ഇടം കണ്ടെത്തിയതാകും അവരെ കൂടുതൽ സന്തോഷിപ്പിച്ചിട്ടുണ്ടാകുക. വിജയത്തോടെ 6 പോയിന്റുമായി അവർ ഗ്രൂപ്പ് ലീഡ് ചെയുന്നു.
മുഹമ്മദ് സാലയുടെയും ഫിർമിഞ്ഞോയുടെയും ഇരട്ട ഗോളുകളാണ് ചുവപ്പൻ പടക്ക് വമ്പൻ വിജയം ഒരുക്കിയത്. സാദിയോ മാനെ ആണ് ഗോൾ നേടിയ മറ്റൊരു ലിവർപൂൾ താരം. പോർട്ടോക്കായി മെഹ്ദി തറേമി ആശ്വസ ഗോളും നേടി. ലിവർപൂൾ മധ്യനിരയിൽ മിന്നും പ്രകടനം കാഴ്ച്ച വെച്ച യുവ താരം കർട്ടിസ് ജോൺസും അഭിനന്ദനം അർഹിക്കുന്നു.