താളം കണ്ടെത്താനാകാതെ അല്ലെഗ്രിയും യുവന്റസും
വളരെ പ്രതീക്ഷകളോടെ യുവന്റസ് വരവേറ്റ മുൻ കോച്ച് ആണ് മാസിമിലിയാനോ അല്ലെഗ്രി. റൊണാൾഡോ എന്ന സൂപ്പർ സ്റ്റാർ പോയ വിടവ് അല്ലെഗ്രി എന്ന വമ്പൻ നാമം നികത്തും എന്ന് അവർ കരുതിയാൽ അത്ഭുദപ്പെടാനില്ല. കാരണം തുടർച്ചയായി 5 ലീഗ് കിരീടങ്ങൾ നേടി കൊടുത്തിട്ടാണ് അദ്ദേഹം 2019 ൽ ട്യൂറിനോട് വിട പറഞ്ഞത്. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ നീങ്ങുന്നില്ല എന്നാണ് മനസിലാക്കാൻ സാധിച്ചത്.
ലീഗിൽ 4 മത്സരങ്ങൾ പിന്നിട്ടപ്പോൾ 2 തോൽവിയും 2 സമനിലയുമായി യുവെന്ററ്സ് 18 ആം സ്ഥാനത്താണ്. വെറും 4 ഗോളുകൾ ആണ് അവർക്ക് പായിക്കാൻ സാധിച്ചതെങ്കിൽ 6 ഗോളുകൾ വഴങ്ങുകയും ചെയ്തിരിക്കുന്നു. യൂറോ കപ്പ് നേടിയ ഇറ്റാലിയൻ ടീമിന്റെ പ്രധിരോധക്കാർ തന്നെയാണ് യുവന്റസിനെയും ഇറങ്ങുന്നത്. ലോക്കട്ടെല്ലി, ഫെഡറികോ കിയെസ, ദിബാല എന്നിവർ അടങ്ങുന്ന ആക്രമണനിരയും ശക്തം. എന്നാലും താളം കണ്ടെത്താനാകാത്ത അവർ വിയർക്കുന്നു.
തന്റെ പദ്ധതികൾ എന്താണു കളിക്കാർക്ക് വ്യക്തമായി അല്ലെഗ്രിക്ക് മനസിലാക്കി കൊടുക്കാൻ സാധിച്ചോ എന്നുള്ളത് സംശയമാണ്. ആശയവിനിമത്തിലെ ന്യുനത വളരെ അതികം പ്രകടമാണ്. മിലാനെതിരെ നേടിയ ലീഡ് നിലനിർത്താൻ സാധിക്കാഞ്ഞതിൽ കളിക്കാരെ പരസ്യമായി, അതും രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചത് ഈ ന്യുനതയെ വിളിച്ചോതുന്നു. മിലാൻ എതിരായ മത്സരത്തിൽ, ഫൈനൽ വിസിൽ മുഴങ്ങിയത് ആശ്വസത്തോടെയും രോഷത്തോടെയും വരവേറ്റ അല്ലെഗ്രിയെ യുവന്റസ് ആരാധകർക്കും അത്ര പിടിച്ചിട്ടില്ല.
ഏതായാലും കാര്യങ്ങൾ നേരെയാക്കാൻ അല്ലെഗ്രിക്ക് അധികം സമയം ഉണ്ടാകും എന്ന് കരുതുന്നില്ല. വിജയത്തിന്റെ കാര്യത്തിൽ റയൽ മാഡ്രിഡ് കഴിഞ്ഞാൽ ഏറ്റവും കണിശതയുള്ള ടീം യുവന്റസ് ആണ്. ഒരു പക്ഷെ വളരെ പെട്ടന്ന് തന്നെ യുവന്റസ് അല്ലെഗ്രിയുമായി വേർ പിരിഞ്ഞാൽ അത്ഭുദപ്പെടാനുമില്ല.






































