സുരക്ഷ ഭീഷണി ; ന്യൂസിലാൻഡ് പാക്ക് പര്യടനത്തിൽ നിന്ന് പിന്മാറി
വെള്ളിയാഴ്ച റാവൽപിണ്ടിയിൽ നടന്ന ആദ്യ ഏകദിനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ന്യൂസിലാൻഡ് തങ്ങളുടെ പാക്ക് പര്യടനത്തിൽ നിന്ന് പിന്മാറി.മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലും തുടർന്ന് അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പരയിലും ന്യൂസിലൻഡ് പാക്കിസ്ഥാനെ നേരിടുമായിരുന്നു.ന്യൂസിലാന്റ് സർക്കാർ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്ന് ആണ് ഈ തീരുമാനം എടുത്തത് എന്ന് അറിയിച്ചു.
ന്യൂസിലാൻഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് അവസാന നിമിഷത്തെ തീരുമാനത്തെ ന്യായീകരിക്കുകയും കളിക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും പറഞ്ഞു.തീരുമാനം ഏകാപക്ഷീയം ആയിരുന്നു എന്നും “പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും പാക്കിസ്ഥാൻ സർക്കാരും എല്ലാ സന്ദർശക ടീമുകൾക്കും മികച്ച സുരക്ഷ നല്‍കുമായിരുന്നു എന്നും സിബി ഒരു മാധ്യമ പ്രസ്താവനയിൽ പറഞ്ഞു.ഷെഡ്യൂൾ ചെയ്ത മത്സരങ്ങളുമായി മുന്നോട്ട് പോകാൻ ഇപ്പോഴും തയ്യാറാണെന്ന് പിസിബി കൂട്ടിച്ചേർത്തു.






































