ഓഗസ്റ്റിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരത്തിന് ജസ്പ്രീത് ബുംറയെ നാമനിർദ്ദേശം ചെയ്തു
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ബാറ്റും ബോളും ഉപയോഗിച്ച് മികച്ച പ്രകടനം നടത്തിയതിന് ശേഷം ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറ ഓഗസ്റ്റിലെ ഐസിസി ‘പ്ലെയർ ഓഫ് ദി മന്ത്’ അവാർഡിന് തിങ്കളാഴ്ച നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബുംറയെ കൂടാതെ, പുരുഷ വിഭാഗത്തിൽ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടും പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദിയും ലിസ്റ്റില്‍ ഉൾപ്പെടുന്നു.
ഇംഗ്ലണ്ടിനെതിരെ പന്ത് കൈയ്യിലെടുത്ത് അസാമാന്യ പ്രകടനം കാഴ്ചവച്ച ബുംറ ആദ്യ ടെസ്റ്റിൽ ഒൻപത് വിക്കറ്റുകൾ നേടി.ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ മുഹമ്മദ് ഷമിയുമായി 89 റൺസിന്റെ ഒൻപതാം വിക്കറ്റ് പങ്കാളിത്തം ഇന്ത്യയുടെ വിജയത്തിന് നിർണായകമായി.ഓഗസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളിലും സെഞ്ചുറി നേടിയ ജോ റൂട്ടും മികച്ച പ്രകടനം ആണ് ഓഗസ്റ്റില്‍ കാഴ്ച്ചവച്ചത്.






































