ടോക്യോ പാരാലിംപിക്സില്‍ മെഡലുറപിച്ച് ഇന്ത്യ
ടോക്യോ പാരാലിംപിക്സില്‍ ഇന്‍ഡ്യയുടെ ആദ്യ മെഡലുറപ്പിച്ച് ടേബിള്‍ ടെനീസ് താരം ഭാവിന ബെന്‍ പട്ടേല്‍. ടേബിള്‍ ടെനീസ് സെമിഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്ബര്‍ താരം ഴാങ് മിയാവോയെ അട്ടിമറിച്ചാണ് ഭാവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. വനിതാ സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ തോറ്റശേഷം തുടര്‍ചയായി നാലു മത്സരങ്ങളില്‍ വിജയം നേടി ഫൈനലില്‍ കടന്നാണ് ചക്രകസേരയിലിരുന്ന് 34 കാരിയായ ഭാവിന മെഡല്‍ ഉറപ്പിച്ചത്. ശനിയാഴ്ച നടന്ന ക്ലാസ് 4 സെമിഫൈനലില്‍ ചൈനയുടെ മിയാവോ ഴാങ്ങിനെ 3-2ന് പരാജയപ്പെടുത്തി പാരാലിമ്ബിക്സില്‍ ടേബിള്‍ ടെനീസ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്‍ഡ്യക്കാരിയായി ഭാവിന പട്ടേല്‍. റിയോ പാരാലിമ്ബിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് മിയാവോഴാങ്.
അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഭാവിന ചൈനീസ് താരത്തെ മറികടന്നത്. സ്‌കോര്‍: 7-11, 11-7, 11-4, 9-11, 11-8. വെറും 34 മിനിറ്റിലാണ് ഭാവിന എതിരാളിയെ തകര്‍ത്തുവിട്ടത്. ടേബിള്‍ ടെനീസ് ക്വാര്‍ടറില്‍ റിയോ പാരാലിമ്ബിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ സെര്‍ബിയയുടെ ലോക രണ്ടാം നമ്ബര്‍ താരം ബോറിസ്ലാവ റാങ്കോവിച്ചിനെ അട്ടിമറിച്ചാണ് ഭാവിന പട്ടേല്‍ സെമിയിലെത്തിയത്. ഫൈനലില്‍ ചൈനയുടെ തന്നെ ലോക ഒന്നാം നമ്ബര്‍ താരം യിങ് സൂവാണ് ഭാവിനയുടെ എതിരാളി. ഗ്രൂപ് ഘട്ട മത്സരത്തില്‍ ഇരുവരും മത്സരിച്ചെങ്കിലും ചൈനീസ് താരം ഭാവിനയെ കീഴടക്കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഇന്‍ഡ്യന്‍ സമയം 7.15ന് ഫൈനല്‍ മത്സരം നടക്കും.