ഇന്ത്യ പൊരുതുന്നു
ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നൽകിയ 78 റൺസിന് പകരം ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ നേടിയ 432 എന്ന സ്കോറും 354 റൺസിന്റെ ലീഡും മറികടക്കാൻ ഇന്ത്യ രണ്ടാമിനിങ്‌സിൽ കളി നിർത്തുമ്പോൾ ഭേദപ്പെട്ട നിലയിലാണ്. 2 വിക്കറ്റിനു 215 റൺസ് നേടിയിട്ടുണ്ട്.
ജോ റൂട്ടിന്റെ സെഞ്ച്വറി ആണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിൽ എത്തിച്ചത്. ജോ റൂട്ട് 121 റൺസ് നേടി. ഡേവിഡ് മാലാൻ 70 റൺസ് നേടിയപ്പോൾ, ഹസീബ് ഹമീദ് 68 റൺസും, ജോസഫ് ബേൺസ് 61 റൺസും നേടി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 4 വിക്കറ്റ് നേടിയപ്പോൾ സിറാജ്, ജഡേജ, ബുമ്ര എന്നിവർ 2 വിക്കറ്റ് വീതം നേടി.
രണ്ടാമിനിങ്ങ്സിൽ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ രാഹുലിനെ നഷ്ടമായെങ്കിലും ഇന്ത്യ പൊരുതിനിന്നു. രോഹിത് 59 റൺസ് നേടിയപ്പോൾ 91 റൺസോടെ പൂജാരയും, 45 റൺസോടെ കോഹ്ലിയും ആണ് ക്രീസിൽ. ഇംഗ്ലണ്ടിനു വേണ്ടി ഒല്ലി റോബിൻസൺ, ക്രൈഗ് ഓവർട്ടൻ എന്നിവർ ഓരോ വിക്കറ്റ് നേടി.