തിസാര പെരേര രാജസ്ഥാൻ റോയൽസിൽ
ശ്രീലങ്കൻ സൂപ്പർ ഓൾറൗണ്ടർ തിസാര പെരേര ഇനി ഐ പി എല്ലിൽ രാജസ്ഥാനു വേണ്ടി കളിക്കും. അവധിയിൽ പോയ ബെൻ സ്റ്റോക്ക്സിനു പകരക്കാരനായാണ് പെരേര വരുന്നത്.അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ആണ് ഇക്കാര്യം പങ്കുവെച്ചത്.
ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലിമിറ്റഡ് ഓവര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് പെരേര. കൊച്ചി ടസ്കേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ വിവിധ ഐപിഎല്‍ ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്. 37 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 422 റണ്‍സും 31 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്. രണ്ടാം പാദ മത്സരങ്ങള്‍ക്കായി രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ട്ലറും പങ്കെടുക്കില്ല. ഐപിഎല്ലിന്റെ സമയത്ത് തന്റെ രണ്ടാം കുഞ്ഞിന്റെ ജനനം നടക്കുന്നതിനാലാണ് ബട്ട്ലര്‍ വിട്ടുനില്‍ക്കുന്നത്. ന്യൂസിലന്‍ഡ് യുവ വിക്കറ്റ് കീപ്പര്‍ ഗ്ലെന്‍ ഫിലിപ്സ് ബട്ട്ലറിനു പകരക്കാരനായി ടീമിലെത്തും.






































