Cricket Top News

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാമത്

August 25, 2021

author:

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നാമത്

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ(2021-23) പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നുള്ള 14 പോയിന്റാണ് കോലിപ്പടയ്ക്ക് കരുത്തായത്. 58.33 ആണ് ഇന്ത്യയുടെ പോയിന്റ് ശരാശരി. ട്രെന്‍ഡ് ബ്രിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്സിലെ രണ്ടാം കളി ഇന്ത്യ വിജയിച്ചിരുന്നു.

12 പോയിന്റും 50.00 വീതം പോയിന്റ് ശരാശരിയുമായി പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസുമാണ് ഇന്ത്യക്ക് പിന്നില്‍. ഇരുവരും തമ്മിലുള്ള ടെസ്റ്റ് പരമ്ബരയില്‍ പാകിസ്ഥാനും വിന്‍ഡീസും ഓരോ മത്സരങ്ങള്‍ വിജയിച്ചിരുന്നു. ഇന്ത്യക്കെതിരായ പരമ്ബരയില്‍ 0-1ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടാണ് രണ്ട് പോയിന്റ് മാത്രമായി തൊട്ടടുത്ത സ്ഥാനത്ത്.

Leave a comment