വിജയത്തിനായി വിൻഡിസ് പൊരുതുന്നു
ആദ്യ ടെസ്റ്റിലെ അവസാന നിമിഷത്തെ വിജയം ആവർത്തിക്കാൻ വിൻഡിസ് ബാറ്റ് ചെയ്യുമ്പോൾ മികച്ച വിജയത്തിനായി പാകിസ്ഥാൻ ബോൾ എറിയുന്നു. ആദ്യ ടെസ്റ്റിൽ വിൻഡിസ് ഒരു വിക്കറ്റിനാണ് വിജയം നേടിയത്.
സ്കോർ :
പാകിസ്ഥാൻ : 302/9, 176/6 d
വിൻഡിസ് : 150, 49-1
ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ ഉയർത്തിയ 302 എന്ന സ്കോറിലേക്ക് എത്താനാകാതെ 150 ന് ഓൾ ഔട്ട് ആയിരുന്നു വിൻഡിസ്. രണ്ടാം ഇന്നിങ്ങിസിൽ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 176 റൺസ് കൂടി നേടി വിൻഡിസിന് ഒരു മികച്ച സ്കോർ വിജയലക്ഷ്യം നൽകി.
329 റൺസ് എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ വിൻഡിസ് നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് നേടിയിട്ടുണ്ട്. ഒരു ദിവസം കൂടി ബാക്കി നിൽക്കെ വിജയിക്കാൻ 280 റൺസ് കൂടി വേണം വിൻഡിസിന്.






































