ജോസ് ബട്ടലർക്ക് പകരം ഗ്ലെൻ ഫിലിപ്പ് രാജസ്ഥാൻ റോയൽസിൽ
ഐ പി എൽ രണ്ടാം പാദം സെപ്റ്റംബർ 19 ന് ആരംഭിക്കാനിരിക്കെ രാജസ്ഥാനു ആശ്വാസം. ഭാര്യയുടെ പ്രസവവുമായി ബന്ധപെട്ടു കളിക്കാനാകാത്ത സാഹചര്യത്തിലാണ് ഫിലിപ്പ് എത്തുന്നത്. ആദ്യമായി ഐ പി എൽ കളിക്കാനെത്തുന്ന ന്യൂസിലാൻഡ് വിക്കറ്റ് കീപ്പർ ഗ്ലെൻ ഫിലിപ്പ് രാജസ്ഥാനു മുതൽക്കൂട്ടക്കുമെന്നാണ് പ്രതീക്ഷ. അന്തരാഷ്ട്ര ടി-20 യിൽ ഉയർന്ന സ്കോർ 108 ആണ്. 25 ട്വന്റി ട്വന്റി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
നേരത്തെ ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്കും ജോഫ്രെ ആര്‍ച്ചറും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ചിരുന്നു. ഇരുവരും രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാണ്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്.