അടുത്ത ഐ പി എല്ലിൽ 10 ടീമുകൾ ഉണ്ടാകുമെന്ന് ബിസിസിഐ
8 ടീമുകളുമായുള്ള അവസാന ഐ പി എല്ലാണ് ഇതെന്ന് ബി സി സി ഐ ട്രഷറർ അരുൺ ദുമാൽ. അടുത്ത വർഷം 10 ടീമുകൾ ഐ പി എല്ലിന് ഉണ്ടാകുമെന്നാണ് അറിയിച്ചത്. കോവിഡിനെ തുടർന്ന് മാറ്റിവെച്ച ഐ പി എല്ലിന്റെ രണ്ടാം പാദം അടുത്ത മാസം ആരംഭിക്കും. രണ്ടാം പാദത്തിലെ ആദ്യ മത്സരം ചെന്നൈ മുബൈ പോരാട്ടമാണ്.
ഇക്കൊല്ലം യുഎഇയില്‍ നടക്കുന്ന ഐപിഎലിന്‍്റെ അവസാന മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ കോവിഡ് പ്രശ്നങ്ങൾ കുറവായതിനാലും വാക്‌സിനേഷൻ ഏറെക്കുറെ കഴിഞ്ഞതിനാലും യു എ ഇ സർക്കാർ കാണികൾക്ക് അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.