ബാഴ്‌സലോണയുടെ 10 ആം നമ്പർ ജേഴ്സിക്ക് പുതിയ അവകാശി എത്തി
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ബാർസാലോണ വിട്ടതോടെ അദ്ദേഹം ധരിച്ചിരുന്ന 10 ആം നമ്പർ ജേഴ്‌സി നമ്പർ ആർക്കും നൽകരുതെന്നു ആരാധകരുടെ ആവശ്യം ബാർസലോണ തള്ളി. ഇതോടെ 10-ആം നമ്പറിന് പുതിയ അവകാശി എത്തുന്നു. ഫിലിപ്പ് കുട്ടിഞ്ഞോ ആണ് പുതിയ അവകാശി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കളിക്കാരുടെ ജേഴ്‌സി നമ്ബറുകള്‍ക്ക് മേല്‍ ലാ ലിഗയുടെ നിയന്ത്രണങ്ങള്‍ ഉള്ളത് കൊണ്ടാണ് ആരാധകരുടെ ആവശ്യം അംഗീകരിക്കാഞ്ഞത്. സ്പാനിഷ് ലീഗായ ലാ ലിഗയില്‍ 1 മുതല്‍ 25 വരെയുള്ള നമ്ബറിലുള്ള ജേഴ്‌സികള്‍ ക്ലബുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ലീഗിലെ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. നിയമങ്ങള്‍ മറികടന്ന്, ആരാധകരുടെ ആവശ്യം മാനിച്ച് 10ാം നമ്ബര്‍ ജേഴ്‌സി റിട്ടയര്‍ ചെയ്താല്‍ നഷ്ടം ക്ലബിനാണ്. കാരണം, പിന്നീട് ക്ലബിന് അവരുടെ സംഘത്തില്‍ 25 കളിക്കാരുടെ സ്ഥാനത്ത് 24 കളിക്കാരെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇക്കാരണത്താലാണ് തത്കാലം 10ാം നമ്ബര്‍ ജേഴ്‌സി ക്ലബ് റിട്ടയര്‍ ചെയ്യാത്തത്.