Cricket Top News

പാകിസ്താനെ ഒറ്റ വിക്കറ്റിനു തകർത്ത് വിൻഡിസ്

August 16, 2021

author:

പാകിസ്താനെ ഒറ്റ വിക്കറ്റിനു തകർത്ത് വിൻഡിസ്

വിൻഡിസ് പാകിസ്ഥാൻ ആദ്യ ടെസ്റ്റിൽ വിൻഡിസിന് ഒരു വിക്കറ്റിന്റെ തകർപ്പൻ ജയം. ജയം ഉറപ്പിച്ച പാകിസ്ഥാന്റെ പ്രതീക്ഷകളെ തകർത്തുകൊണ്ടാണ് വിൻഡിസ് വിജയം നേടിയത്. മത്സരത്തിലെ താരം ജയ്ഡൻ സീൽസ് ആണ്.

സ്കോർ :

പാകിസ്ഥാൻ : 217, 203

വെസ്റ്റീൻഡിസ് : 253, 168/9

ആദ്യ ഇന്നി‌സിൽ പാകിസ്ഥാൻ വെച്ച് നീട്ടിയ ലക്ഷ്യമായ 217 മറികടന്നു വിൻഡിസ് നേടിയത് 253 റൺസാണ്. 36 റൺസിന്റെ ചെറിയ ലീഡുമായി ഇറങ്ങിയ വിൻഡിസ് പാകിസ്താനെ രണ്ടാമിനിങ്‌സിൽ 203 ൽ തളച്ചു. ബാബർ ആസാം 55 റൺസ് നേടി. ആബിദ് അലി 34 റൺസും, മുഹമ്മദ് റിസ്‌വാൻ 30 റൺസും നേടി. വിൻഡിസിന് വേണ്ടി ജയ്ഡൻ സീൽസ് 5 വികറ്റ് നേടിയപ്പോൾ കെമർ റോച് 3 വിക്കറ്റും നേടി. മായേഴ്‌സും ഹോൾഡറും ഓരോ വിക്കറ്റും നേടി.

168 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റവീശിയ വിൻഡിസിനും തകർച്ചയോടെ ആയിരുന്നു തുടക്കം. 16 റൺസിനിടെ 3 പേരെ നഷ്ടമായി. പിന്നീട് ജർമയിൻ ബ്ലാക്‌വുഡ് നേടിയ 55 റൺസാണ് വിജയത്തിലേക്ക് നയിച്ചത്. പിന്നീട് വീണ്ടും തകർച്ചയുടെ പാതയിൽ പോയ വിൻഡിസിനെ വിജയത്തിലേക്ക് നടത്തിയത് 30 റൺസ് നേടിയ കെമർ റോച്ച് ആണ്. പാകിസ്താന് വേണ്ടി ഷഹീൻ ആഫ്രിദി 4 വിക്കറ്റ് നേടിയപ്പോൾ ഹസ്സൻ അലി മൂന്നും ഫാഹീൻ അഷ്‌റഫ്‌ 2 വിക്കറ്റും നേടി.

Leave a comment