റൂട്ടിലൂടെ ഇംഗ്ലണ്ടിനു ലീഡ്
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു ചെറിയ ലീഡ്. 27 റൺസിന്റെ ലീഡ് ആണുള്ളത്. ഒന്നാമിന്നിങ്സിൽ 391 റൺസിനു ഓൾ ഔട്ട് ആയി. ഇന്ത്യ ആദ്യ ഇന്നിങ്സിൽ 364 റൺസ് നേടിയിരുന്നു.
ഇംഗ്ലണ്ടിനു വേണ്ടി ജോ റൂട്ട് 180 റൺസ് നേടി പുറത്താകാതെ നിന്നു. ബേൺസ് 49 റൺസ് നേടിയപ്പോൾ ബൈർസ്ട്രോ 57 റൺസ് നേടി. മോയീൻ അലി 27 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റ് നേടിയപ്പോൾ ഇഷാന്ത് ശർമ 3 വിക്കറ്റും, മുഹമ്മദ് ഷമി 2 വിക്കറ്റും നേടി. നാലാം ദിവസമായ ഇന്ന് ഇന്ത്യ രണ്ടാമിന്നിങ്സിൽ ബാറ്റിംഗിന് ഇറങ്ങും. അതിവേഗം മികച്ച സ്കോർ കണ്ടെത്തി ഇംഗ്ലണ്ടിനെതിരെ വിജയം കണ്ടെത്താമെന്നാണ് കൊഹ്ലിപടയുടെ വിശ്വാസം.