വിറപ്പിച്ച് സിറാജ്: ഇംഗ്ലണ്ട് പൊരുതുന്നു
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിൽ ഇന്ത്യ വെച്ച് നീട്ടിയ 364 എന്ന ഒന്നാമിന്നിങ്സ് സ്കോരിലേക്ക് ബാറ്റെന്തിയ ഇംഗ്ലണ്ടിനു തുടക്കത്തിൽ തന്നെ പ്രഹരം ഏൽപിച്ചു സിറാജ്. തൊട്ടടുത്ത പന്തുകളിൽ ടോം സിബ്ലിയെയും, ഹസീബ് ഹമീദിനെയും പുറത്താക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 119/3 എന്ന നിലയിൽ ആണ്. ഇന്ത്യക്ക് 245 റൺസിന്റെ ലീഡ് ഉണ്ട്.
അതിനു ശേഷം റൂട്ടും ബേൺസും ചേർന്ന് സ്കോർ 108 വരെ എത്തിച്ചു. പക്ഷെ മുഹമ്മദ് ഷമിയുടെ ബൗളിൽ എൽ ബി ടബ്ലിയുയായി ബേൺസ് മടങ്ങി. രണ്ടാം ദിനം അവസാനിക്കുമ്പോൾ ക്രീസിൽ 48 റൺസോടെ റൂട്ടും, 6 റൺസോടെ ജോണി ബൈർസ്ട്രൗയും ആണ്. മുഹമ്മദ് സിറാജ് 2 വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് ഷമി 1 വിക്കറ്റും വീഴ്ത്തി.