അശ്വിനെ ഒഴിവാക്കിയത് ഈ കാരണം കൊണ്ട്: കൊഹ്ലി
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ സ്റ്റാർ സ്പിന്നർ അശ്വിന് അവസരം കിട്ടാഞ്ഞതിന്റെ കാരണം പറഞ്ഞു കോഹ്ലി. ഗ്രൗണ്ടിലെ സാഹചര്യവും പിച്ചുമെല്ലാം വിലയിരുത്തിയതിന് ശേഷമാവും ടീമിനെ തെരഞ്ഞെടുക്കുക എന്നാണ് കോഹ്ലി പറയുന്നത്. വേഗതയെറിയ പിച്ചിൽ നാല് പേസര്‍മാര്‍ ലോര്‍ഡ്സില്‍ കളിക്കണം എന്നായിരുന്നു തീരുമാനം. അതിനാലാണ് അവസരം ലഭിക്കാഞ്ഞത്.
പരുക്ക് ഏറ്റ ശർദുൽ താകൂറിനു പകരം അശ്വിനോ ഇഷാന്തോ ആണ് സാധ്യത പറഞ്ഞിരുന്നത്. പക്ഷെ പിച്ചിന്റെ സ്വഭാവം പരിഗണിച്ചാണ് ഇശാന്തിനെ ഇറക്കിയത്. ആദ്യ ടെസ്റ്റിലും അശ്വിന് അവസരം ലഭിച്ചിരുന്നില്ല. രണ്ട് ടെസ്റ്റിലും രവീന്ദ്ര ജഡേജയാണ് സ്പിന്നർ റോളിൽ ഇറങ്ങിയത്. ഇന്ത്യക്ക് പുറത്ത് മികച്ച റെക്കോർഡ് ഉള്ള അശ്വിനും അവസരം നൽകണമെന്നാണ് അഭിപ്രായം






































