രണ്ടാം ദിനം,ആദ്യ സെഷനില്‍ തന്നെ നാല് വിക്കറ്റ് നഷ്ട്ടപ്പെടുത്തി ഇന്ത്യ
രണ്ടാം ദിവസം ഇംഗ്ലീഷ് ബൗളർമാർ കളിയുടെ ഗതി തിരിച്ചു വിട്ടു.ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ നിർണായകമായ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കൊണ്ട് ആണ് അവര്‍ രണ്ടാം ദിനം കളി തുടങ്ങിയത്.രണ്ടാം ദിനത്തില്‍ ഒന്നാം സെഷനില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ട്ടത്തില്‍ 346 റണസ് ആണ് നേടിയിരിക്കുന്നത്.
31 രണസ് നേടി കൊണ്ട് ജഡേജയില്‍ ആണ് ഇന്ത്യയുടെ നിലവില്‍ ഉള്ള പതീക്ഷ.നാന്നൂറ് റണസ് തികക്കുക എന്ന ലക്ഷ്യത്തില്‍ ആയിരിക്കും രണ്ടാം സെഷനില്‍ ഇന്ത്യ ബാറ്റ് വീശുക.റണസ് ഒന്നും എടുക്കാത്ത ഇഷാന്ത് ശര്‍മയാണ് ജഡേജക്ക് കൂട്ട്.ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് രാഹുലിനെ നഷ്ട്ടം ആയി.ഒരു രണസ് മാത്രം നേടി പുറത്തായ രഹാനെയും ഇന്ത്യയെ നിരാശപ്പെടുത്തി.






































