ഇന്ത്യന്‍ പരമ്പരയില്‍ നിന്ന് പുറത്തായതിന് ശേഷം ആഷസിലേക്ക് കണ്ണും നട്ട് സ്റ്റുവര്‍ട്ട് ബ്രോഡ്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായതിന് ശേഷം ആഷസിന് തയ്യാറെടുക്കാൻ താന്‍ ഇനി തന്റെയുള്ള സമയം വിനിയോഗിക്കും എന്ന് സ്റ്റുവര്‍ട്ട് ബ്രോഡ് വെളിപ്പെടുത്തി.വലത് കാഫ് മസില് ഇഞ്ചുറിയേ തുടര്‍ന്ന് ഇന്ത്യക്കെതിരേയുള്ള ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് ലോർഡ്സിൽ നടന്ന സന്നാഹ മത്സരത്തിനിടെയാണ് വലംകൈയ്യൻ പേസർക്ക് പരിക്കേറ്റത്.
ഡിസംബർ 8 മുതൽ 12 വരെ ബ്രിസ്ബേണിലെ ഗബ്ബയിൽ ആദ്യ ആഷസ് ടെസ്റ്റ് നടക്കും.”സീസൺ കഴിഞ്ഞു, ഈ ഇന്ത്യ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിൽ സങ്കടമുണ്ട്, പക്ഷേ ഇപ്പോൾ ഓസ്ട്രേലിയയിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്റെ സമയം എടുക്കാൻ പോകുന്നു, തിരക്കില്ല, കുഞ്ഞ് ചുവടുകൾ എടുത്ത് എനിക്ക് പിച്ചിലേക്ക് തിരിച്ച് വരണം.”അദ്ദേഹം ഇന്സ്ടഗ്രാമില് എഴുതി.






































