രാഹുലിന്റെ സെഞ്ച്വറി; റെക്കോർഡുകൾ ഇങ്ങനെ
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ രാഹുൽ സെഞ്ച്വറി നേടിയതോടെ രാഹുലിന് റെക്കോർഡുകൾ സ്വന്തം. ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിൽ സെഞ്ച്വറി നേടിയതോടെ ആണ് നേട്ടം. ലോർഡ്സിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണർ, കൂടാതെ സെഞ്ച്വറി നേടുന്ന 10 ആം ഇന്ത്യക്കാരൻ എന്നി റെക്കോർഡുകൾ നേടി.
31 വർഷങ്ങൾക്ക് ശേഷം ആണ് ഒരു ഇന്ത്യൻ ഓപ്പണർ ലോർഡ്സിൽ സെഞ്ച്വറി നേടുന്നത്. ഇതിനു മുൻപ് ഇന്ത്യൻ കോച്ച് ആയ രവി ശാസ്ത്രി ആണ് 1990 ൽ ഇവിടെ സെഞ്ച്വറി നേടിയത്. ആദ്യം നേട്ടം കൈവരിച്ചത് വിനു മങ്കതാണ്. 1952 ൽ ആയിരുന്നു അദേഹത്തിന്റെ നേട്ടം. ആദ്യ ദിനം കളി നിർത്തുമ്പോൾ 276 റൺസ് നേടിയിട്ടുണ്ട്. 127 റൺസോടെ രാഹുലും ഒരു റൺസോടെ രഹനെയും ആണ് ക്രീസിൽ.