അടിക്ക് തിരിച്ചടി; വിൻഡിസിനും തകർച്ചയോടെ തുടക്കം
ജമൈക്കയിൽ നടക്കുന്ന പാകിസ്ഥാൻ-വെസ്റ്റീൻഡിസ് ആദ്യ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 217 എന്ന ഒന്നാമിന്നിങ്സ് സ്കോർ മറികടക്കാനിറങ്ങിയ വിൻഡിസിന് തകർച്ചയോടെ തുടക്കം. ആദ്യ ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റിനു 2 റൺസ് നേടിയിട്ടുണ്ട്.
നേരത്തെ ആദ്യ ഇങ്ങിസിൽ പാകിസ്ഥാനും തകർച്ചയോടെ ആണ് തുടങ്ങിയത്. 21 റൺസ് എടുത്തപ്പോളേക്കും ഓപ്പണർമാർ മടങ്ങി. പാകിസ്താന് വേണ്ടി ഫവാദ് അലാം 56 റൺസ് നേടി ടോപ് സ്കോറർ ആയി. ഫഹീം അഷ്‌റഫ് 44 റൺസ് നേടിയപ്പോൾ ബാബർ ആസാം 30 റൺസ് നേടി. വിൻഡിസിന് വേണ്ടി ജയ്ഡൻ സീൽസ്, ജെസൺ ഹോൾഡർ എന്നിവർ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ കെമർ റോച്ച് 2 വിക്കറ്റ് നേടി. കയ്ൽ മായേഴ്‌സ് 1 വിക്കറ്റും നേടി.
വിൻഡിസിന് വേണ്ടി ക്രീസിൽ ഉള്ളത് ബ്രാത്വൈറ്റും റോസ്റ്റൻ ചെസും ആണ്. വിൻഡിസിന് നഷ്ടമായ രണ്ട് വിക്കറ്റും നേടിയത് മുഹമ്മദ് അബ്ബാസ് ആണ്. പാകിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാള്‍ 215 റണ്‍സ് പിന്നിലാണ് അവരിപ്പോള്‍.