ലോർഡ്സ് ടെസ്റ്റ്: മഴ കളിക്കുന്നു
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ മഴ മൂലം നിർത്തിവെച്ചു. ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വിജയസാധ്യത ഉണ്ടായിരുന്നപ്പോൾ ആണ് മഴ എത്തിയത്. അങ്ങനെ സമനിലയിൽ പിരിഞ്ഞു. എന്നാൽ ഇപ്പോൾ രണ്ടാം ടെസ്റ്റിലും മഴ കളിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയ രോഹിത്തും രാഹുലും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. മഴ മൂലം നിർത്തുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 46 റൺസ് നേടിയിട്ടുണ്ട്. 35 റൺസ് നേടി രോഹിതും 10 റൺസോടെ രാഹുലും ആണ് ക്രീസിൽ.
പരുക്ക് പറ്റിയ ശർദുൽ തകൂറിനു പകരം ഇഷാന്ത് ശർമ ആണ് ഇറങ്ങിയത്. ഇംഗ്ലണ്ട് നിരയിൽ സ്റ്റുവർട് ബോർഡ് കളിക്കുന്നില്ല.
ഇന്ത്യൻ ടീം:
രോഹിത് ശർമ, കെ എൽ രാഹുൽ, പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹനെ, റിഷാബ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പിരിറ്റ് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട് ടീം:
ജോസഫ് ബേൺസ്, ടോം സിബ്ളി, ഹസീബ് ഹമീദ്, ജോ റൂട്ട്, ജോണി ബൈർസ്ട്രോ, മോയീന് അലി, ജോസ് ബട്ടലർ, സാം കറൻ, ഓല്ലി റോബിൻസൺ, മാർക്ക് വുഡ്, ജെയിംസ് അൻഡേഴ്സൺ






































