ശ്രീജേഷിനു 2 കോടി പ്രഖ്യപിച്ചു
ടോകിയോ ഒളിമ്പിക്സിൽ പുരുഷ ഹോക്കി ടീം വെങ്കലം നേടുന്നതിൽ മുഖ്യ പങ്ക് വഹിച്ച തരമായ ഇന്ത്യൻ ഗോൾ കീപ്പർ ശ്രീജേഷിന് 2 കോടി രൂപ പരിതോഷികം പ്രഖ്യപിച്ചു കേരള സർക്കാർ. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കുമെന്നും കൂടാതെ കേരളത്തിൽ നിന്നും ഒളിംപിക്സിൽ പങ്കെടുത്ത താരങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നും കായിക മന്ത്രി വി അബ്ദുൽറഹ്മാൻ പറഞ്ഞു.
ഒളിമ്പിക്സ് കഴിഞ്ഞ ശേഷം ഡൽഹിയിൽ എത്തിയപ്പോഴും മെഡൽ ജേതാക്കൾക്ക് വൻ സ്വീകരണമാണ് ഒരുകിയത്. അവർക്കെല്ലാം അവരുടെ സർക്കാറുകൾ പരിതോഷികം പ്രഖ്യപിച്ചിട്ടും കേരളം ഒന്നും നൽകുന്നില്ല എന്ന പരാതികൾ സജീവമായിരുന്നു. കേരള സർക്കാരിന്റെ സമ്മാന പ്രഖ്യപനത്തിലൂടെ ഇപ്പോൾ ഇരട്ടി മധുരമായി മാറി.






































