Olympics Top News

ശ്രീജേഷ് ഇന്ന് കേരളത്തിലെത്തും

August 10, 2021

author:

ശ്രീജേഷ് ഇന്ന് കേരളത്തിലെത്തും

ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോകിയിൽ ഇന്ത്യക്ക് വെങ്കലം നേടുന്നതിൽ മികച്ച സേവുകളുമായി പ്രധാന പങ്ക് വഹിച്ച മലയാളി ഗോൾ കീപ്പർ ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം 5 മണിയോടെ ആയിരിക്കും കേരളത്തിലെത്തുക. ഇന്നലെ ഡൽഹിയിൽ എത്തിയ മെഡൽ ജേതാക്കൾക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ ആയിരങ്ങൾ എത്തി. കൂടാതെ ഗവണ്മെന്റ് വക സ്വീകരണവും ഒരുക്കിയിരുന്നു. അതിനു ശേഷമാണ് ഇന്ന് കേരളത്തിലെത്തുന്നത്.

കൊച്ചിയില്‍ എത്തുന്ന അദ്ദേഹത്തെ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ഒളിമ്ബിക്, ഹോക്കി അസോസിയേഷനുകള്‍ സംയുക്തമായി സ്വീകരിക്കും. അദ്ദേഹത്തെ സ്വീകരിക്കാന്‍ കായിക മന്ത്രി വി.അബ്ദുറഹ്മാന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, ഒളിമ്ബിക് ആസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ എത്തും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്ബടിയോടെ കാലടി, പെരുമ്പാവൂർ പോഞ്ഞാശേരി വഴി ശ്രീജേഷിനെ ജന്മനാടായ കിഴക്കമ്ബലം എരമേലി വരെ എത്തിക്കും

Leave a comment