ഓസ്ട്രേലിയക്ക് നാണം കെട്ട തോൽവി
ഓസ്ട്രേലിയ ബംഗ്ലാദേശ് അവസാന ടി-20 മത്സരത്തിലും ഓസ്ട്രേലിയക്ക് നാണം കെട്ട തോൽവി. ഇതോടെ ബംഗ്ലാദേശ് 4-1 ന് പരമ്പര നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ ചെറിയ സ്കോർ ആയ 122 മറികടക്കാനാകാതെ 62 റൺസിനു ഓൾ ഔട്ട് ആയി.
ഷാക്കിബ് അല്‍ ഹസന് 4 വിക്കറ്റും മുഹമ്മദ് സൈഫുദ്ദീന് മൂന്ന് വിക്കറ്റും നേടിയപ്പോള്‍ 13.4 ഓവറിലാണ് ഓസ്ട്രേലിയ 62 റണ്‍സിന് ഓള്‍ഔട്ട് ആയത്. 22 റണ്‍സ് നേടിയ മാത്യു വെയിഡ് ആണ് ടീമിന്റെ ടോപ് സ്കോറര്‍.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സേ നേടാനായിരുന്നുള്ളു. 23 റണ്‍സ് നേടിയ നൈയിം ആണ് ടോപ് സ്കോറര്‍. മഹമ്മുദുള്ള 19 റണ്‍സ് നേടി. ഓസീസിന് വേണ്ടി ഡാനിയേല്‍ ക്രിസ്റ്റ്യനും നഥാന്‍ എല്ലിസും രണ്ട് വീതം വിക്കറ്റ് നേടി.






































