Olympics Top News

മെഡൽ കുതിപ്പിൽ ചൈന

August 7, 2021

author:

മെഡൽ കുതിപ്പിൽ ചൈന

ടോകിയോ ഒളിമ്പിക്സിൽ മെഡൽ വേട്ടയിൽ ചൈനക്ക് വൻ മുന്നേറ്റം. ഒളിമ്പിക്സ് നാളെ അവസാനിക്കാനിരിക്കെ 38 സ്വർണം, 29 വെള്ളി, 17 വെങ്കലം ഉൾപ്പടെ 84 മെഡലുകൾ നേടി ചൈന ആണ് ഒന്നാം സ്ഥാനത്ത്.

രണ്ടാം സ്ഥാനത്തു 33 സ്വർണം, 36 വെള്ളി, 32 വെങ്കലം ഉൾപ്പടെ 101 മെഡലുകളുമായി അമേരിക്കയുമുണ്ട്. ആതിഥേയരായ ജപ്പാൻ ആകട്ടെ മൂന്നാം സ്ഥാനത്താണ്. 24 സ്വർണം, 12 വെള്ളി, 16 വെങ്കലം ആണ് നേട്ടം. നാലു മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ യഥാക്രമം ബ്രിട്ടൻ, റഷ്യ, ഓസ്ട്രേലിയ, ജർമ്മനി, ഇറ്റലി, നേതേര്ലാന്ഡ്സ്, ഫ്രാൻസ് എന്നി രാജ്യങ്ങൾ ആണ്.

ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി. 3 വെങ്കലവും, 2 വെള്ളിയും ഉൾപ്പടെ ആണ് നേട്ടം. മീരഭായ് ചാനു, രവികുമാർ ദാഹിയ എന്നിവർ വെള്ളിമെഡൽ നേടിയപ്പോൾ, പുരുഷ ഹോക്കി ടീമും, പി വി സിന്ധുവും, ലോവലീന ബോർഗോഹൈൻ വെങ്കല മെഡലും നേടി. ഇത് വരെ സ്വർണനേട്ടത്തിലെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.

Leave a comment