ഒളിമ്പിക് ഫുട്ബോൾ : ബ്രസീൽ-സ്പെയിൻ ഫൈനൽ ഇന്ന്
ടോകിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ഫുട്ബോളിൽ ഇന്ന് ആവേശ ഫൈനൽ. ഇന്ന് 5 മണിക്ക് നടക്കുന്ന ഫൈനലിൽ നിലവിലെ മെഡൽ ജേതാക്കളായ ബ്രസീൽ സ്പെയിനിനെ നേരിടും.
സെമി പോരാട്ടത്തില്‍ മെക്സിക്കോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് നിലവിലെ ഒളിമ്ബിക് ചാമ്ബ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്പെയിനാകട്ടെ സെമിയില്‍ ഒളിംപിക്‌സ് ആതിഥേയരായ ജപ്പാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്.
വെങ്കല മെഡൽ മെക്സിക്കോ നേടി. വെങ്കലത്തിനായുള്ള പോരാട്ടം ജപ്പാനും മെക്സിക്കോയും തമ്മിലായിരുന്നു. ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മെക്സിക്കോ പരാജയപ്പെടുത്തിയത്.






































