Olympics Top News

ബജരംഗ് പുനിയ സെമിയിൽ പുറത്ത്; വെങ്കലത്തിനായി ഇറങ്ങും

August 7, 2021

author:

ബജരംഗ് പുനിയ സെമിയിൽ പുറത്ത്; വെങ്കലത്തിനായി ഇറങ്ങും

ടോകിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം 65 കിലോ ഗുസ്തിയിൽ ഇന്ത്യൻ താരം ബജരംഗ് പുനിയ സെമിഫൈനലിൽ പരാജയപെട്ടു. ആസാർബൈജന്റെ ഹാജി അലയവോടാണ് പരാജയപ്പെട്ടത്. കഴിഞ്ഞ റിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ ജേതാവായ അലിയേവ് അഞ്ചിനെതിരെ 12 പോയിന്റ് നേടിയാണ് പൂനിയയെ പരാജയപ്പെടുത്തിയത്.

ഇന്ന് വൈകിട്ട് 3.15ന് നടക്കുന്ന വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ആദ്യ സെമിയില്‍ തോറ്റ താരത്തെയാണ് ബജ്റംഗ് നേരിടേണ്ടത്. ഒളിമ്ബിക്‌സ് ഗുസ്തിയില്‍ രാജ്യത്തിന്റെ ഏഴാം മെഡല്‍ ഉറപ്പിക്കാനിറങ്ങിയ ബജ്റംഗിനെതിരെ തുടക്കത്തില്‍ അസര്‍ബൈജാന്‍ താരം പ്രതിരോധത്തിലായിരുന്നു. ആദ്യ പോയിന്റ് അതുവഴി ബജ്റംഗിനെ തേടിയെത്തി.പക്ഷേ പിന്നീട് എതിരാളി മത്സരത്തില്‍ പിടിമുറുക്കി.

Leave a comment