ഗുസ്തിയിൽ ബജരംഗ് പുനിയാ സെമിയിൽ
ടോകിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം 65 കിലോ ഗുസ്തിയിൽ ഇന്ത്യൻ താരം ബജരംഗ് പുനിയ സെമിയിൽ കയറി. ഗുസ്തിയിൽ ഇന്ത്യയുടെ അവസാന മെഡൽ പ്രതീക്ഷ ആണ് ബജരംഗ് പുനിയ. 2-1 എന്ന സ്കോറിൽ ആണ് ഇറാൻ താരത്തെ പരാജയപ്പെടുത്തിയത്.
മൂന്ന് തവണ മുന്‍ ചാമ്ബ്യനായ അസര്‍ബൈജാന്റെ ഹാജി അലിയേവിനെയാണ് ബജ്രംഗിന് സെമിയില്‍ നേരിടേണ്ടത്. റിയോ ഒളിമ്ബിക്സില്‍ മെഡല്‍ ജേതാവാണ് ഹാജി അലിയേവ്. മുന്‍പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം ബജ്രംഗ് പൂനിയയ്ക്കായിരുന്നു.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ആയ പുനിയക്ക് ഒരു വിജയം കൂടി നേടാനായാൽ മെഡൽ ഉറപ്പിക്കാം. പരുക്കുമായി ഇറങ്ങിയ പുനിയാ അത് വകവെക്കാതെ അവസാന നിമിഷം വരെ പൊരുതിയിട്ടാണ് വിജയം കൈവരിച്ചത്.






































