വെങ്കല പോരാട്ടത്തിൽ ഇന്ത്യക്ക് തോൽവി
ടോകിയോ ഒളിമ്പിക്സ് വനിതാ ഹോകിയിൽ ഇന്ത്യക്ക് തോൽവി. വെങ്കല മേഡലിനായി ഇറങ്ങിയ ഇന്ത്യക്ക് പക്ഷെ ബ്രിട്ടനോട് തോൽക്കേണ്ടി വന്നു. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയം. ബ്രിട്ടനെ വിറപ്പിച്ചു കളിച്ച ഇന്ത്യ രണ്ട് ഗോളുകൾക്ക് പിറകിൽ പോയെങ്കിലും മൂന്ന് ഗോളുകൾ നേടി മത്സരത്തിലേക്ക് തിരികെ വന്ന ശേഷമാണ് തോൽവി ഏറ്റുവാങ്ങിയത്.
എല്ലി റെയര്‍, സാറ റോബര്ട്സണ്, ഹോളി പീരനെ വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍ എന്നിവര്‍ ബ്രിട്ടനായി ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ഗുര്‍ജിത് കൗര്‍ ഇരട്ടഗോളും, വന്ദന കടാരിയ ഒരു ഗോളും സ്വന്തമാക്കി. ചരിത്രത്തിലാദ്യമായി വനിതാ വിഭാഗം ഹോക്കിയില്‍ ഒരു ഒളിമ്ബിക് മെഡല്‍ എന്ന സ്വപ്നനേട്ടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ മികച്ച പ്രകടനം കാഴ്ച വെച്ച് പൊരുതിയാണ് ബ്രിട്ടനോട് പരാജയം ഏറ്റുവാങ്ങിയത്.






































