Olympics Top News

സ്വർണമോ വെള്ളിയോ? രവികുമാർ ദാഹിയ ഫൈനലിൽ: ദീപക്കും അൻഷു മാലിക്കും പുറത്ത്

August 4, 2021

author:

സ്വർണമോ വെള്ളിയോ? രവികുമാർ ദാഹിയ ഫൈനലിൽ: ദീപക്കും അൻഷു മാലിക്കും പുറത്ത്

പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയയാണ് ഇന്ത്യയ്ക്ക് നാലാം മെഡല്‍ കണ്ടെത്തിയത്. സെമി ഫൈനലില്‍ കസാക്കിസ്ഥാന്റെ നൂറിസ്‌ലം സനായേവിനെ 7-9 എന്ന നിലയ്ക്ക് രവി ദാഹിയ കീഴ്‌പ്പെടുത്തി. ഫൈനലിലെത്തിയതോടെ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവുമായി മാറി രവികുമാർ.

ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായ പുരുഷന്മാരുടെ 87 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ മറ്റൊരു താരമായ ദീപക് പൂനിയ സെമിയില്‍ തോറ്റു. അമേരിക്കയുടെ ഡേവിഡ് മോറീസിനോടാണ് പൂനിയയുടെ തോല്‍വി. മത്സരത്തില്‍ ഉടനീളം ആധിപത്യം കയ്യടക്കിയ മോറീസ് 10-0 എന്ന നിലയ്ക്ക് ജയം പിടിച്ചുവാങ്ങി.

അതേസമയം വനിതാ ​ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കിന് ആദ്യ റൗണ്ടില്‍ തോല്‍വി. ബെലാറസ് താരം ഇറൈന 8 -2 നാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈല്‍ 57 കിലോ​ഗ്രാം ഇനത്തിലായിരുന്നു ഇന്നത്തെ മത്സരം.

Leave a comment