Olympics Top News

മെഡൽ കുതിപ്പിൽ ഇന്നും ചൈന തന്നെ മുന്നിൽ

August 4, 2021

author:

മെഡൽ കുതിപ്പിൽ ഇന്നും ചൈന തന്നെ മുന്നിൽ

ടോകിയോ ഒളിമ്പിക്സ് മെഡൽ വേട്ടയിൽ ഇന്നും ചൈന തന്നെയാണ് മുന്നിൽ. 32 സ്വർണം, 21 വെള്ളി, 16 വെങ്കലം ഉൾപ്പടെ 69 മെഡലുകൾ. തൊട്ടുപിറകിൽ അമേരിക്കയുടെ കുതിപ്പ് കാണാം. 76 മെഡലുകൾ. എന്നാൽ സ്വർണം 25 ഉം, 29 വെള്ളിയും, 22 വെങ്കലവും ആണ് ഉള്ളത്. അതിഥേയരായ ജപ്പാൻ 20 സ്വർണം, 7 വെള്ളി, 12 വെങ്കലം ഉൾപ്പടെ 39 മെഡലുകൾ നേടി മൂന്നാം സ്ഥാനത്തുണ്ട്.

നാല് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ യഥാക്രമം ഓസ്ട്രേലിയ, റഷ്യ, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, നെതർലൻഡ്‌സ്, സൗത്ത് കൊറിയ എന്നി രാജ്യങ്ങൾ ആണ്. ഇന്നൊരു വെങ്കല മെഡൽ കൂടി നേടിയ ഇന്ത്യ നിലവിൽ 62 ആം സ്ഥാനത്താണ്. ഇതോടെ ഒരു വെള്ളിയും 2 വെങ്കലവും ആണ് ഉള്ളത്. മൂന്ന് മെഡലുകളും നേടിയത് വനിതകൾ ആണ് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. മീരഭായ് ചാനു വെള്ളി നേടിയപ്പോൾ, പി വി സിന്ധു, ലോവലീന എന്നിവർ വെങ്കല മെഡൽ നേടി.

Leave a comment