ഫൈനൽ തേടി ഇന്ത്യൻ വനിതകൾ ഇന്നിറങ്ങും
ടോകിയോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ സെമിഫൈനലിൽ ഇന്ത്യ ഇന്നിറങ്ങും. ഇന്ന് 3.30 ന് നടക്കുന്ന സെമിയിൽ ഇന്ത്യ നേരിടേണ്ടത് കരുത്തരായ അർജന്റീനയെ ആണ്. ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയെ ഒറ്റ ഗോളിന് ആട്ടിമറിച്ചാണ് ഇന്ത്യ സെമിയിൽ സ്ഥാനം കണ്ടെത്തിയത്. അതിനാൽ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഇന്നത്തെ മത്സരം ജയിച്ചു ഇന്ത്യ ഫൈനലിൽ എത്തിയാൽ എതിരാളി നെതർലാൻഡ്സ് ആണ്. അവരുടെ സെമി പോരാട്ടത്തിൽ ബ്രിട്ടനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് തോല്പിച്ചത്. ഇന്ത്യയാകട്ടെ ഗ്രൂപ്പ് ഘട്ടത്തിൽ അത്ര നല്ല പ്രകടനമല്ല നടത്തിയത്. 5 മത്സരങ്ങളിൽ നിന്നും രണ്ട് വിജയങ്ങൾ മാത്രം. അതുകൊണ്ട് കരുത്തരായ അർജന്റീനയെ നേരിടുമ്പോൾ ഇന്ത്യ നന്നേ വിയർക്കും.






































