പുരുഷ ഗുസ്തിയിൽ ഇന്ത്യൻ ആധിപത്യം; രവികുമാറും ദീപക്കും സെമിയിൽ: വനിതാ വിഭാഗത്തിൽ അൻഷുവിനു തോൽവി
ടോകിയോ ഒളിമ്പിക്സ് പുരുഷ ഗുസ്തിയിൽ ഇന്ത്യക്ക് മേൽകൈ. ഈ ഇനത്തിൽ ഇന്ത്യയുടെ രവികുമാർ ദഹിയാ 57 കിലോയിലും, ദീപക് പുനിയാ 86 കിലോ വിഭാഗത്തിലും ആണ് സെമിയിൽ പ്രവേശിച്ചത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വന്‍ഗലോവിനെ 14-4ന് മലര്‍ത്തിയടിച്ചാണ് രവികുമാര്‍ സെമിയിലേക്ക് കടന്നത്. ചൈനയുടെ സുഷന്‍ ലിനിനെ 6-3ന് തോല്‍പ്പിച്ചാണ് ദീപക് സെമിയിലേക്ക് കടന്നത്. സെമിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കാം. ഇന്ന് ഉച്ച കഴിഞ്ഞാണ് രണ്ടു സെമി ഫൈനല്‍ മത്സരങ്ങളും അരങ്ങേറുക.
അതേസമയം വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്കിന് ആദ്യ റൗണ്ടില്‍ തോല്‍വി. ബെലാറസ് താരം ഇറൈന 8 -2 നാണ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈല്‍ 57 കിലോഗ്രാം ഇനത്തിലായിരുന്നു ഇന്നത്തെ മത്സരം.






































