Foot Ball Olympics Top News

ഒളിമ്പിക്സ് വനിതാ ഫുട്ബോൾ; ഓസ്ട്രേലിയയ്ക്ക് തോൽവി: സ്വർണ പോരാട്ടം സ്വീഡൻ – കാനഡ പോരാട്ടം

August 2, 2021

author:

ഒളിമ്പിക്സ് വനിതാ ഫുട്ബോൾ; ഓസ്ട്രേലിയയ്ക്ക് തോൽവി: സ്വർണ പോരാട്ടം സ്വീഡൻ – കാനഡ പോരാട്ടം

ടോകിയോ ഒളിമ്പിക്സ് വനിതാ ഫുട്ബോളിൽ ഓസ്ട്രേലിയക്ക് തോൽവി. സ്വീഡനെതിരെ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ഒറ്റ ഗോളിനാണ് പരാജയപ്പെട്ടത്. മറ്റൊരു സെമി പോരാട്ടത്തിൽ അമേരിക്കയെ തകർത്താണ് കാനഡ ഫൈനലിൽ എത്തിയത്.

ഇതോടെ സ്വർണ മെഡൽ പോരാട്ടം കാനഡയുമായി നടക്കും. ഫ്രിഡോലിന റോള്‍ഫോ സ്വീഡന് വേണ്ടി ഗോൾ നേടി. ആദ്യ പകുതിയിൽ മികച്ച പോരാട്ടമാണ് ഓസ്ട്രേലിയ പുറത്തെടുത്തത്. പക്ഷെ സ്വീഡിഷ് കോട്ട തകർക്കാനായില്ല. ആദ്യ പകുതി ഗോൾരഹിത സമനിലയിലായിരുന്നു. രണ്ടാം പകുതിയിലാണ് സ്വീഡൻ ഗോൾ നേടിയത്. അതിനു ശേഷവും ഓസ്ട്രേലിയ ആക്രമണം അഴിച്ചു വിട്ടെങ്കിലും പ്രയോജനം ഉണ്ടായില്ല. അതെ സമയം വെങ്കല മെഡൽ പോരാട്ടം ഓസ്ട്രേലിയയും അമേരിക്കയും തമ്മിൽ നടക്കും.

Leave a comment