Cricket Top News

മായങ്ക് അഗാർവാളിന് പരിക്ക്; ഇന്ത്യക്ക് ആശങ്ക

August 2, 2021

author:

മായങ്ക് അഗാർവാളിന് പരിക്ക്; ഇന്ത്യക്ക് ആശങ്ക

ഇന്ത്യ ഇഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര നാലാം തീയതി തുടങ്ങനിരിക്കെ പരിശീലനത്തിനിടക്ക് ഇന്ത്യൻ താരം മായങ്ക് അഗർവാളിന് പരിക്ക്. മുഹമ്മദ് സിറാജിന്റെ ബൗൺസർ മായങ്കിന്റെ തലക്ക് പിറകിലാണ് കൊണ്ടാത്. അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും മെഡിക്കൽ ടീം ഉടനടി ഇടപെട്ട് പരിശോധനകൾ നടത്തി. പിന്നീട് പരിശീലനം നിർത്തി മായങ്ക് മടങ്ങി. വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും.

ഇംഗ്ലണ്ടിൽ ഇന്ത്യക്ക് പരുക്കിന്റെ ഘോഷയാത്ര തന്നെ ആയിരുന്നു. ശുബ്മാൻ ഗിൽ, വാഷിംഗ്ടൻ സുന്ദറും, ഇവരെ കൂടാതെ പേസർ ആവേശ് ഘാനും പരുക്കിന്റെ പിടിയിൽ അകപ്പെട്ടു. ഇവർക്ക് പകരം പൃഥ്വി ഷാ, സൂര്യകുമാർ യദാവ്, ജയന്ത് യദാവ് എന്നിവർ ഇംഗ്ലണ്ടിലേക്ക് വിളിച്ചിരുന്നു. പക്ഷെ ക്രുനാൾ പാണ്ഡ്യ കോവിഡ് പോസിറ്റീവ് ആയതോടെ പൃഥ്വിയും, സൂര്യകുമാറും പോകുന്നത് വൈകും.

Leave a comment