ഒളിമ്പിക്സ് വനിതാ ഫുട്ബോൾ; അമേരിക്കയെ വീഴ്ത്തി കാനഡ ഫൈനലിൽ
ടോകിയോ ഒളിമ്പിക്സ് വനിതാ ഫുട്ബാളിൽ അട്ടിമറി. ലോക വനിതാ ചാമ്പ്യന്മാരായ അമേരിക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് കാനഡ പരാജയപ്പെടുത്തിയത്. കാനഡക്ക് വേണ്ടി ജെസ്സി ഫ്ലമിങ് വിജയഗോൾ നേടി. ഇത് കാനഡയുടെ ആദ്യ ഫൈനൽ പോരാട്ടമാണ്.
സെമിഫൈനൽ പോരാട്ടത്തിനിറങ്ങിയ അമേരിക്കക്ക് കാനഡ വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. അതിനാൽ പലപ്പോഴും കളി പരുക്കൻ ആയി തുടർന്നു. അങ്ങനെ 75 ആം മിനുട്ടിൽ കാനേഡിയൻ താരം ഡിയാൻ റോസിനെ അമേരിക്കൻ താരം വീഴ്ത്തിയതിനു കിട്ടിയ പെനാൽറ്റി ജെസ്സി ലക്ഷ്യത്തിലെത്തിച്ചു.






































